Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Loan App

ലോ​ണ്‍ ആ​പ്പ് സം​ഘ​ത്തി​ന്‍റെ ഭീ​ഷ​ണി; കാ​ണാ​താ​യ യു​വാ​വി​നെ ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട്: ലോ​ണ്‍ ആ​പ്പ് സം​ഘ​ത്തി​ന്‍റെ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് കാ​ണാ​താ​യ വ​ട​ക​ര സ്വ​ദേ​ശി വി​ഷ്ണു​വി​നെ ക​ണ്ടെ​ത്തി. പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നും യു​വാ​വി​ന് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 13-ാം തീ​യ​തി മു​ത​ലാ​ണ് ആ​യ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ വി​ഷ്ണു​വി​നെ കാ​ണാ​താ​യ​ത്. വി​ഷ്ണു ലോ​ണ്‍ ആ​പ്പി​ല്‍ നി​ന്നും പണം ലോ​ണായി എ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നാ​ല്‍ നി​ര​ന്ത​രം ഭീ​ഷ​ണി കോ​ളു​ക​ള്‍ വ​ന്നി​രു​ന്നു.

ഇ​തി​നി​ടെ വി​ഷ്ണു​വി​ന്‍റെ മോ​ര്‍​ഫ് ചെ​യ്ത ന​ഗ്നഫോ​ട്ടോ​ക​ള്‍ ലോ​ണ്‍ ആ​പ്പ് ക​മ്പ​നി നി​ര​വ​ധി​പേ​ര്‍​ക്ക് അ​യ​ച്ച് കൊ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് യു​വാ​വി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ഇ​തി​ടെ നേ​ത്രാ​വ​തി എ​ക്‌​സ്പ്ര​സി​ല്‍ യാ​ത്ര ചെ​യ്യ​വെ സ​ഹ​യാ​ത്രി​ക​ന്‍റെ ഫോ​ണി​ല്‍നി​ന്നു വി​ഷ്ണു സ​ഹോ​ദ​ര​നെ വി​ളി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ഷ്ണു​വി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം: ലോ​ൺ ആ​പ്പ് ന​ട​ത്തി​പ്പു​കാ​ർ പി​ടി​യി​ൽ

ക​ണ്ണൂ​ർ: അ​ഞ്ച​ര​ക്ക​ണ്ടി ഡെന്‍റൽ ​കോ​ള​ജി​ലെ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ ലോ​ൺ ആ​പ്പ് ന​ട​ത്തി​പ്പു​കാ​ർ പി​ടി​യി​ൽ. ക​ണ്ണൂ​ർ സി​റ്റി സൈ​ബ​ർ ക്രൈം ​പോ​ലീ​സാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

നോ​യി​ഡ​യി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഖാ​സി​യാ​ബാ​ദ് സ്വ​ദേ​ശി ഋ​ഷി​കേ​ഷ് തി​വാ​രി, ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി പ്ര​ശാ​ന്ത് ഖേ​വ​ൽ, ഫ​രി​ദാ​ബാ​ദ് സ്വ​ദേ​ശി പ്ര​കാ​ശ് ജ​യ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മ​ര​ണ​ത്തി​ൽ ഇ​ൻ​സ്റ്റാ പേ ​ലോ​ൺ ആ​പ്പി​നെ​തി​രെ നേ​ര​ത്തെ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു. നി​തി​നെ ഭ​യ​പ്പെ​ടു​ത്തി പ​ണം തി​രി​ച്ച​ട​ക്കാ​ൻ പ്രേ​രി​പ്പി​ച്ചു, മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു എ​ന്നു​മാ​ണ് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, നി​തി​ൻ രാ​ജ് മ​രി​ക്കു​ന്ന​തി​ന്‍റെ തൊ​ട്ടു​മു​മ്പു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. പ്രി​ൻ​സി​പ്പാ​ളി​ന്റെ മു​റി​യി​ൽ വ​ച്ച് നി​തി​ന്‍റെ ഫോ​ൺ അ​ധ്യാ​പ​ക​ർ പ​രി​ശോ​ധി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. പ്രി​ൻ​സി​പ്പാ​ളും മൂ​ന്ന് അ​ധ്യാ​പ​ക​രു​മാ​ണ് മു​റി​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

നി​തി​ൻ രാ​ജ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ർ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഡോ​ക്ട​ർ​മാ​രാ​യ റാം, ​സം​ഗീ​ത എ​ന്നി​വ​രാ​ണ് ത​ല​ശേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്.

 

Kerala

ലോ​ണ്‍ ആ​പ്പി​ന്‍റെ ഭീ​ഷ​ണി​യി​ല​ല്ല നി​തി​ന്‍ മ​രി​ച്ച​തെ​ന്ന് സ​ഹോ​ദ​രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ണ്‍ ആ​​​പ്പി​​​ന്‍റെ ഭീ​​​ഷ​​​ണി​​​യി​​​ല​​​ല്ല നി​​​തി​​​ന്‍ മ​​​രി​​​ച്ച​​​തെ​​​ന്ന് സ​​​ഹോ​​​ദ​​​രി നി​​​ഖി​​​ത രാ​​​ജ്. ലോ​​​ണ്‍ ആ​​​പ്പി​​​ന്‍റെ കാ​​​ര്യം വീ​​​ട്ടി​​​ല്‍ അ​​​റി​​​യാ​​​വു​​​ന്ന​​​താ​​​ണ്. പെ​​​യ്‌​​​മെ​​​ന്‍റ് അ​​​ട​​​ച്ച​​​താ​​​ണ്.

റ​​​ഫ​​​റ​​​ന്‍​സാ​​​യി ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന മൊ​​​ബൈ​​​ല്‍ ന​​​മ്പ​​​റു​​​ക​​​ള്‍ ചേ​​​ച്ചി​​​യു​​​ടേ​​​യും ത​​​ന്‍റെ​​​യും അ​​​ച്ഛ​​​ന്‍റെ​​​യും അ​​​മ്മ​​​യു​​​ടേ​​​തു​​​മാ​​​ണ്.
വേ​​​റെ ന​​​മ്പ​​​ര്‍ ന​​​ല്‍​കി​​​യി​​​ട്ടി​​​ല്ല. കോ​​​ള​​​ജി​​​ല്‍ എ​​​ന്തോ ന​​​ട​​​ന്നി​​​ട്ടു​​​ണ്ട്. അ​​​വ​​​രെ​​​ല്ലാം ചേ​​​ര്‍​ന്ന് അ​​​വ​​​നെ കൊ​​​ന്ന​​​താ​​​ണെ​​​ന്നും സ​​​ഹോ​​​ദ​​​രി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പ​​​റ​​​ഞ്ഞു.

ലോ​​​ണ്‍ ആ​​​പ്പി​​​ന്‍റെ പേ​​​രി​​​ല്‍ മ​​​ര​​​ണം ചു​​​രു​​​ക്കാ​​​നാ​​​ണ് ശ്ര​​​മ​​​മെ​​​ങ്കി​​​ല്‍ അ​​​തു സ​​​മ്മ​​​തി​​​ക്കി​​​ല്ല. അ​​​തി​​​നെ​​​തിരേ പോ​​​കാ​​​ന്‍ പ​​​റ്റു​​​ന്ന ഇ​​​ടം​​വ​​​രെ പോ​​​കും. നിതി​​​ന് നീ​​​തി ല​​​ഭി​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ ഞ​​​ങ്ങ​​​ളും ഈ ​​​ലോ​​​ക​​​ത്ത് കാ​​​ണി​​​ല്ല. ലോ​​​ണി​​​ന്‍റെ പേ​​​രി​​​ല്‍ ചു​​​രു​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചാ​​​ല്‍ അ​​​തി​​​നെ​​​തിരേ ത​​​ന്‍റെ ഫോ​​​ണി​​​ലും തെ​​​ളി​​​വു​​​ണ്ട്.

പ്ര​​​ഫ. റാം, ​​​സം​​​ഗീ​​​ത, ഡെ​​​ന്‍റ​​​ല്‍ അ​​​നാ​​​ട്ട​​​മി ഡി​​​പ്പാ​​​ര്‍​ട്ട്‌​​​മെ​​​ന്‍റ് ആ​​​കെ​​​ത്ത​​​ന്നെ കു​​​ട്ടി​​​ക​​​ളെ മാ​​​ന​​​സി​​​ക​​​മാ​​​യും ശാ​​​രീ​​​രി​​​ക​​​മാ​​​യും പീ​​​ഡി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്-​​​ നി​​​ഖി​​​ത പ​​​റ​​​യു​​​ന്നു.

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി, അ​ധ്യാ​പ​ക​ർ അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്ന് നി​ധി​ന്‍റെ പി​താ​വ്

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ച​ര​ക്ക​ണ്ടി സ്വ​കാ​ര്യ ഡെ​ന്‍റ​ൽ കോ​ള​ജി​ലെ ഒ​ന്നാം​വ​ർ​ഷ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​ധി​ൻ രാ​ജി​ന് ലോ​ണാ​പ്പി​ൽ നി​ന്നു​ണ്ടാ​യ ഭീ​ഷ​ണി​യെ​പ​റ്റി അ​ധ്യാ​പ​ക​ര്‍ അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്ന് പി​താ​വ് രാ​ജ​ൻ.

അ​മ്മ​യു​ടെ ചി​കി​ത്സ​യ്ക്ക് വേ​ണ്ടി വീ​ട്ടു​കാ​ർ അ​റി​ഞ്ഞു കൊ​ണ്ടാ​ണ് ലോ​ണ്‍ ആ​പ്പി​ല്‍ നി​ന്ന് പ​ണ​മെ​ടു​ത്ത​ത്. അ​ധ്യാ​പി​ക​യ്ക്ക് ലോ​ൺ ആ​പ്പി​ൽ നി​ന്ന് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ അ​ക്കാ​ര്യം വീ​ട്ടു​കാ​രെ അ​റി​യി​ക്കാ​മാ​യി​രു​ന്നു. ത​നി​ക്ക് ജോ​ലി​ക്ക് പോ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് ലോ​ൺ മു​ട​ങ്ങി​യ​തെ​ന്നും രാ​ജ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ലോ​ൺ ആ​പ്പ് സം​ഘ​ത്തി​ൽ നി​ന്നും ഭീ​ഷ​ണി നേ​രി​ട്ട​തി​ന്‍റെ നി​ർ​ണാ​യ​ക ചാ​റ്റു​ക​ള​ട​ക്കം പോ​ലീ​സ് ക​ണ്ടെ​ത്തി. ലോ​ൺ മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് നി​തി​ന്‍റെ അ​ധ്യാ​പി​ക​യെ സം​ഘം വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഭീ​ഷ​ണി തു​ട​ർ​ന്ന​തോ​ടെ അ​ധ്യാ​പി​ക പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

അ​ധ്യാ​പി​ക​യു​ടെ പ​രാ​തി​യി​ൽ സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​ധ്യാ​പി​ക കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നും പ​രാ​തി ന​ൽ​കി​യി​രു​ന്നു. നി​ധി​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത ദി​വ​സം പ്രി​ൻ​സി​പ്പ​ൽ നി​ധി​നെ റൂ​മി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

അ​ധ്യ​പ​ക​രി​ൽ​നി​ന്ന് ക​ടു​ത്ത മാ​ന​സി​ക പീ​ഡ​ന​വും ക്രൂ​ര​മാ​യ ജാ​തി അ​ധി​ക്ഷേ​പ​വു​മാ​ണ് നി​ധി​ൻ നേ​രി​ട്ട​ത്. ജാ​തി, നി​റം, മാ​താ​പി​താ​ക്ക​ളു​ടെ തൊ​ഴി​ൽ, അ​സു​ഖം എ​ന്നി​വ​യു​ടെ പേ​രി​ൽ അ​ധ്യാ​പ​ക​ർ ക​ളി​യാ​ക്കി​യ​തും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തും വ്യ​ക്ത​മാ​ക്കി നി​ധി​ൻ സ​ഹ​പാ​ഠി​ക​ൾ​ക്ക​യ​ച്ച ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്തു​വ​ന്നു.

‘പു​ഴു​ത്ത പ​ട്ടി​യെ​ന്നും തെ​രു​വ്‌ പ​ട്ടി​യെ​ന്നും’ വി​ളി​ച്ച്‌ അ​ധി​ക്ഷേ​പി​ച്ചു. ജാ​തി​യു​ടെ​യും നി​റ​ത്തി​ന്‍റെ​യും പേ​രി​ൽ ക​ളി​യാ​ക്കി. കൈ​യും കാ​ലും വെ​ട്ടു​മെ​ന്ന് അ​ധ്യാ​പ​ക​ന്‍ പ​റ​ഞ്ഞ​താ​യും സ്റ്റാ​ഫ് റൂം ​കൂ​ട്ട​ത്തോ​ടെ ആ​ക്ര​മി​ക്കു​ന്ന സ്ഥ​ല​മെ​ന്നും സ​ന്ദേ​ശ​ത്തി​ലു​ണ്ട്‌.

സം​ഭ​വ​ത്തി​ൽ അ​നാ​ട്ട​മി വി​ഭാ​ഗം മേ​ധാ​വി ഡോ. ​റാം, അ​ധ്യാ​പ​ക ഡോ. ​സം​ഗീ​ത ന​മ്പ്യാ​ർ എ​ന്നി​വ​രെ സ​സ്‌​പെ​ൻ​ഡ്‌ ചെ​യ്‌​തി​ട്ടു​ണ്ട്‌. ഇ​വ​ർ​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ്‌​ക്ക്‌ കേ​സും എ​ടു​ത്തി​ട്ടു​ണ്ട്‌. പ​ട്ടി​ക​ജാ​തി– പ​ട്ടി​ക​വ​ർ​ഗ അ​തി​ക്ര​മ നി​രോ​ധ​ന വ​കു​പ്പും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Kerala

മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ച് ലോൺ ആപ്പ്; യുവാവ് ആസിഡ് കുടിച്ച് ജീവനൊടുക്കി

തിരുവനന്തപുരം: ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണിയെത്തുടർന്ന് യുവാവ് ജീവനൊടുക്കി. ആര്യനാട് പറണ്ടോട് ബൗണ്ടർമുക്ക് മഞ്ചാടിനിന്നവിള ആനന്ദ് ഭവനിൽ സുരേഷ്‌കുമാറിന്‍റെയും അഞ്ജനയുടെയും മകൻ ആനന്ദ് (21) ആണ് ആസിഡ് കുടിച്ച് ജീവനൊടുക്കിയത്.

കഴിഞ്ഞ അഞ്ച് ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ആനന്ദ് കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

ഓൺലൈൻ വഴി എടുത്ത ലോണിന്‍റെ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ലോൺ മാഫിയ ആനന്ദിന്‍റെ ഫോട്ടോകൾ അശ്ലീലമായി മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വാട്‌സ്ആപ്പ് വഴി അയച്ചുകൊടുത്തിരുന്നു. ഇതിലുണ്ടായ കടുത്ത മനോവിഷമമാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പറയുന്നു.

മാർച്ച് നാലിന് ഉച്ചയ്ക്ക് ജോലിസ്ഥലമായ പുളിമൂടുള്ള ടയർ കടയിൽ വെച്ചാണ് ആനന്ദ് ആസിഡ് കഴിച്ചത്. കടയുടെ പിന്നിലെ ഷെഡിൽ അവശനിലയിൽ കണ്ടെത്തിയ ആനന്ദിനെ ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

യുവതലമുറയെ കുരുക്കുന്ന ഓൺലൈൻ ചതിക്കുഴികൾക്കെതിരെ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം ഉയരുകയാണ്. ആനന്ദിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ സൈബർ സെല്ലിന്‍റെ സഹായത്തോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Latest News

Corehub Up